2026–27 അധ്യയന വർഷത്തെ ബിരുദ പ്രവേശനം – ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

2026–27 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

🗓️ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 12.06.2026 വൈകുന്നേരം 5.00 മണി വരെ

💰 അപേക്ഷാഫീസ്:

എസ്.സി./എസ്.ടി. വിഭാഗം – ₹220

മറ്റ് വിഭാഗങ്ങൾ – ₹520

🌐 വെബ്സൈറ്റ്: https://admission.uoc.ac.in/admission?pages=ug

നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും നാല് വർഷ ബി.വോക്. പ്രോഗ്രാമുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അഡ്മിഷൻ വിഭാഗത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള CUFYUGP Regulations–2024 / B.Voc Regulations വായിച്ച് മനസ്സിലാക്കേണ്ടതാണ്.

നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് CUFYUGP Regulations–2024 പ്രകാരം താഴെപ്പറയുന്ന ഓപ്ഷനുകളിൽ പഠനം പൂർത്തിയാക്കാം:

3 വർഷ റെഗുലർ ബിരുദം

4 വർഷ ബിരുദം (Honours)

4 വർഷ ബിരുദം (Honours with Research)

യോഗ്യരായ വിദ്യാർത്ഥികൾ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.