ഓപ്പണ്‍ കോഴ്സ്-2022

പ്രിയ വിദ്യാര്‍ത്ഥികളെ…..

എല്ലാ അഞ്ചാം  സെമസ്റ്റര്‍  വിദ്യാര്‍ത്ഥികളും തങ്ങളുടെ പഠന വകുപ്പിന് പുറമെയുള്ള വകുപ്പുകള്‍ നല്‍കുന്ന ഓപ്പണ്‍ കോഴ്സുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇവിടെ നിന്നും നിങ്ങള്‍ക്ക് മറ്റു വിഭാഗങ്ങള്‍ നല്‍കുന്ന ഓപ്പണ്‍ കോഴ്സുകളുടെ സിലബസും കോഴ്സിനെക്കുറിച്ചുള്ള വിശദീകരണവും ലഭിക്കുന്നതാണ്. ഇവ പരിശോധിച്ച് തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ഓപ്പണ്‍കോഴ്സുകള്‍ മുന്‍ഗണനാക്രമത്തില്‍ ക്രമീകരിക്കുക. ഓപ്പണ്‍ കോഴ്സ് തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം ജൂലായ് 1 വെള്ളിയാഴ്ച രാത്രി 10 മണിക്ക് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഫോറം സമര്‍പ്പിക്കാന്‍ ആകുന്നില്ലെങ്കില്‍ വകുപ്പ് തലവന്മാരെയോ ക്ലാസ്സ്‌ ട്യൂട്ടറെയോ വിവരം അറിയിക്കേണ്ടതാണ്. കൂടാതെ മൊബൈല്‍ ഫോണില്‍ അപേക്ഷ നല്‍കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഓപ്പണ്‍ കോഴ്സ് കോഡിനേറ്ററെ ബന്ധപ്പെടാവുന്നതാണ്.

ഓരോ ഓപ്പണ്‍ കോഴ്സിലും ഉള്‍ക്കൊള്ളിക്കാവുന്ന പരമാവധി ആളുകളിലധികം അപേക്ഷിക്കുന്ന പക്ഷം പ്ലസ്‌ടു മാര്‍ക്ക്‌ ശതമാനത്തിന്‍റെ അടിസ്ഥാനത്തിലാകും കോഴ്സ് അലോട്ട് ചെയ്യുന്നത്. കോഴ്സ് അലോട്ട് ചെയ്ത ശേഷം മാറ്റങ്ങള്‍ അനുവദിക്കുന്നതല്ല. ഓപ്പണ്‍ കോഴ്സുകളെക്കുറിച്ച് കൃത്യമായി മനസിലാക്കി ഓപ്ഷനുകള്‍ മുന്‍ഗണനാക്രമത്തില്‍ എഴുത്തിത്തയ്യാറാക്കിയ ശേഷം മാത്രം ഫോറം പൂരിപ്പിക്കുന്നതായിരിക്കും ഉചിതം. ഒരു ഓപ്ഷന്‍ ഒന്നില്‍ കൂടുതല്‍ തവണ തിരഞ്ഞെടുക്കാന്‍ പാടുള്ളതല്ല. ഫോറം പൂരിപ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും തങ്ങളുടെ പ്ലസ്‌ടു മാര്‍ക്ക്‌ലിസ്റ്റിന്‍റെ കോപ്പി ക്ലാസ്സ്‌ ട്യൂട്ടറെ ഏല്‍പ്പിക്കേണ്ടതാണ്.  അപേക്ഷാ ഫോറം സമര്‍പ്പിച്ചതിന് ശേഷം തിരുത്തലുകള്‍ അനുവദിക്കുന്നതല്ല. മറ്റു സംശയങ്ങള്‍ക്ക്  ക്ലാസ്സ്‌ ട്യൂട്ടര്‍ മുഖേന കോഴ്സ് കോഡിനേറ്ററെ സമീപിക്കാവുന്നതാണ്.

B.Com Open Course

English Open Course

Sociology Open Course

Physical Education Open Course

 

 

Course Co-ordinator:

VINEETH. T. P

Assistant Professor & Head

Department of Commerce

Mobile: 9946331897