തവനൂർ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തിൽ ഒന്നാം സെമസ്റ്റർ ഇന്റർഗേറ്റഡ് എം.എ. പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് കോഴ്സിൽ ഇ.ടി.ബി, എൽ.സി, ഇ.ഡബ്ലിയു.എസ്, എസ്.സി, എസ്.ടി, ഭിന്നശേഷി എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഐ.പി. ക്യാപ് രജിസ്ട്രേഷൻ ചെയ്ത യോഗ്യരായ താല്പര്യമുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് 12 ന് തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് മുമ്പായി രേഖകളുടെ പകർപ്പ് സഹിതം കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.