ഓപ്പണ്‍ കോഴ്സ്-2022

പ്രിയ വിദ്യാര്‍ത്ഥികളെ….. എല്ലാ അഞ്ചാം  സെമസ്റ്റര്‍  വിദ്യാര്‍ത്ഥികളും തങ്ങളുടെ പഠന വകുപ്പിന് പുറമെയുള്ള വകുപ്പുകള്‍ നല്‍കുന്ന ഓപ്പണ്‍ കോഴ്സുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇവിടെ നിന്നും നിങ്ങള്‍ക്ക് മറ്റു വിഭാഗങ്ങള്‍ നല്‍കുന്ന ഓപ്പണ്‍ കോഴ്സുകളുടെ സിലബസും കോഴ്സിനെക്കുറിച്ചുള്ള വിശദീകരണവും ലഭിക്കുന്നതാണ്. ഇവ പരിശോധിച്ച് തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ഓപ്പണ്‍കോഴ്സുകള്‍ മുന്‍ഗണനാക്രമത്തില്‍ ക്രമീകരിക്കുക. ഓപ്പണ്‍ കോഴ്സ് തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം ജൂലായ് 1 വെള്ളിയാഴ്ച രാത്രി 10 മണിക്ക് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഫോറം സമര്‍പ്പിക്കാന്‍ ആകുന്നില്ലെങ്കില്‍ വകുപ്പ് തലവന്മാരെയോ ക്ലാസ്സ്‌[…]

പരിസ്ഥിതി ദിനാചരണം

തവനൂര്‍ ഗവ കോളേജിലെ എന്‍. എസ്. എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സീജ വി. വി. പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ജസ്ന സി, മുഹമ്മദ്‌ ഷെരീഫ് കെ.പി. എന്നിവര്‍ നേതൃത്വം നല്‍കി.